Thursday, December 19, 2013

എന്റെ ഡിസംബർ നീയും വിടപറയുകയാണോ
കുളിരുള്ള പ്രഭാതങ്ങളെനിക്കു സമ്മാനിച്ച്
നേർത്ത മഞ്ഞിൽ കണങ്ങളിൽ തെന്നി
വർഷത്തെ സഹയാത്രികനാക്കി നീ മറയുകയാണോ
പോകരുതെന്നു പറയാനെനിക്കാവതില്ല
ഇനിയും വരും നിന്നെപോലൊരാൾ പക്ഷേ
നീയെനിക്കു സമ്മാനിച്ചതൊന്നും
അതുപോലെ കിട്ടണമെന്നില്ല ചിലപ്പോൾ
സ്വീകരിക്കാൻ ഞാനുമുണ്ടാവണമെന്നില്ല